/kalakaumudi/media/post_banners/6d877d164be6dd8145126532b74c87366f927f04a1e6d319ca7360cf08f85af8.jpg)
ചെന്നൈ: കര്‍ഷകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് നടന്‍ വിജയ്. രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ പുതിയ നീക്കം.
ആരാധക സംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കം മുഖേന കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കാനാണ് പദ്ധതി. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിജയ് സംഘടനാ ഭാരവാഹികള്‍ ഒരോ മണ്ഡലത്തില്‍ നിന്നും അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണമെന്ന് വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം നിര്‍ധന കുട്ടികള്‍ക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനും വിജയ് നീക്കം ആരംഭിച്ചിട്ടുണ്ട്.
234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
എല്ലാ മണ്ഡലങ്ങളിലും നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി വിജയ് മക്കള്‍ ഇയക്കം സായാഹ്നക്ലാസ്സുകള്‍ തുടങ്ങും. ജനപ്രീയ മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനത്തില്‍ വരും ശനിയാഴ്ച ക്ലാസ്സുകള്‍ തുടങ്ങാനാണ് നീക്കം.