/kalakaumudi/media/post_banners/0fa95b2467262a078198ff232172700d1e9eae757da3e88f03a73dbb75ca65a8.jpg)
മുംബൈ: തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 ല്‍ ആദ്യമായി ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയിരുന്നു.
ലസ്റ്റ് സ്റ്റോറീസ് 2 ന്റെ പ്രചരണത്തിനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ തമന്നയുമായുള്ള ബന്ധം എന്ന ചോദ്യത്തിന് പ്രതികരിച്ചിക്കുകയാണ് വിജയ് വര്‍മ്മ.
താന്‍ ഈ ബന്ധത്തില്‍ സന്തുഷ്ടനാണ്.തമന്നയെ ഭ്രാന്തമായി സ്‌നേഹിക്കുന്നു. തന്റെ വില്ലന്‍ ക്യാരക്ടര്‍ കളഞ്ഞ് ജീവിതത്തിലെ പ്രണയകാലഘട്ടത്തിലാണ് തനെന്നും വിജയ് വര്‍മ്മ ജിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ തന്നെ തമന്ന വിജയ് വര്‍മ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ചിരുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വിവരം തമന്ന തുറന്ന് പറയുന്നത്.