പുതിയ ലുക്കില്‍ വിക്രം; 'തങ്കലാന്‍' ടീസര്‍ നവംബര്‍ 1 ന്

നടന്‍ വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'തങ്കലാന്‍'. പ്രഖ്യാപനവും പുതിയ പോസ്റ്ററുകളും പുറത്തിറയതോടെ ആരാധകരും ചലച്ചിത്ര പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും.

author-image
Priya
New Update
പുതിയ ലുക്കില്‍ വിക്രം; 'തങ്കലാന്‍' ടീസര്‍ നവംബര്‍ 1 ന്

നടന്‍ വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'തങ്കലാന്‍'. പ്രഖ്യാപനവും പുതിയ പോസ്റ്ററുകളും പുറത്തിറയതോടെ ആരാധകരും ചലച്ചിത്ര പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായ തങ്കലാനില്‍ ഇന്നുവരെ കാണാത്ത ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മേനോന്‍, പാര്‍വതി തിരുവോത്ത്, പശുപതി, ഡാനിയല്‍ കാല്‍റ്റഗിറോന്‍, ഹരികൃഷ്ണന് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

vikram Thangalaan