വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും വീണ്ടും ഒരു കുഞ്ഞോ?

By Hiba .30 09 2023

imran-azhar

 


ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ്‌ താരം വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം ആയ ഭാര്യ അനുഷ്ക ശർമയും രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

 


ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് പുറത്ത് വിട്ട വാർത്തയാണ് ഈ അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തിയത്. നിലവിൽ താരദംബദികൾ ഇതിനെ കുറിച്ച്‌ സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.

 

 

എങ്കിലും ഉടൻ തന്നെ ഔദ്യോഗികമായ ഒരറിയിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.ആരാധകർക്കിടയിൽ വിരുഷ്ക എന്ന ടാഗ് ലൈനോടെ അറിയപ്പെടുന്ന ഇരുവരെയും മുംബയിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച്‌ കണ്ടതായിരുന്നു അനുഷ്ക രണ്ടാമതും ഒരമ്മയാകാൻ പോകുന്നുവെന്ന വാർത്ത പറക്കാൻ കാരണം.

 

 

2017 ൽ വിവാഹിതരായ ഇരുവർക്കും 2021ൽ ആയിരുന്നു ആദ്യ കൺമണിയായ മകൾ വാമിക ജനിച്ചത്.അന്ന് പ്രേഗ്നെൻസി അനൗണ്സ്മെന്റ് സോഷ്യൽ മീഡിയ ഹാൻഡിൽ ആയ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്ത് വിട്ടത്. അത് ഒരു സെൻസെഷണൽ ന്യൂസ്‌ ആയി മാറിയിരുന്നു.

 

 

മകളുടെ ഫോട്ടോയോ അവളെ കുറിച്ചുള്ള വിവരങ്ങളോ തരാദംബധികൾ പങ്കുവച്ചിരുന്നില്ല. തന്റെ മകളെ ക്യാമറ കണ്ണുകളിൽ നിന്ന് മറച്ചു പിടിച്ചു ഒരു സാധാരണകാരന്റെ ജീവിതം നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. മാത്രമല്ല അവൾ എന്നു സ്വയം ആഗ്രഹിക്കുന്നുവോ അന്ന് മാത്രമേ അവളെ കാമറയ്ക്ക് മുന്നിൽ കൊണ്ടുവരുകയുള്ളു എന്നു അവർ പറയുന്നു.

 

 

 

 

 

 

 

OTHER SECTIONS