'ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടം; ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല'

വാഹനാപകടത്തില്‍ പരിക്കേറ്റു എന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പ്രശസ്ത മിമിക്രി താരവും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍.

author-image
Priya
New Update
'ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടം; ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല'

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റു എന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പ്രശസ്ത മിമിക്രി താരവും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍.

ഒരാഴ്ച മുന്‍പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് തങ്കച്ചന്‍ അറിയിച്ചു.

'എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല.'തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാറും ജെസിബിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു.

vithura thangachan