'പര്‍വ'; പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി

മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന 'പര്‍വ' വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

author-image
Web Desk
New Update
 'പര്‍വ'; പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി

പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.എസ് എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ പര്‍വ്വ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എത്തുന്നത്. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന 'പര്‍വ' വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 3 ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളില്‍ എത്തും. ചിത്രത്തിന്റെ സഹരചയിതാവ് പ്രകാശ് ബെലവാടിയാണ്.

നിര്‍മ്മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, പുസ്തകത്തിന്റെ എഴുത്തുകാരന്‍ എസ് എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ വച്ചായിരുന്നു ചിത്രത്തന്റെ പ്രഖ്യാപനം. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പശ്ചാത്തലമാക്കി ഒരുക്കിയ 'ദി വാക്‌സിന്‍ വാര്‍' ആയിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ഒടുവിലത്തെ ചിത്രം.

Latest News movie news Vivek agnihotri parva parva movie