സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. ഫറോക്ക് പേട്ട സ്വദേശിയാണ്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

author-image
Web Desk
New Update
സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. ഫറോക്ക് പേട്ട സ്വദേശിയാണ്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ലുക്കാച്ചുപ്പി, ജനശതാബ്ദി, കോട്ടയം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.

അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, എന്നീ കവിതാസമാഹാരങ്ങള്‍ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. നക്ഷത്രജന്മം, ഹോര്‍ത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് നോവലുകള്‍.

 

gafoor arakkal writer movie obituary