/kalakaumudi/media/post_banners/ce6d181d8606ef9af891f2005140781ffd104c6683c034679d55740a731801f9.jpg)
മമ്മൂട്ടി, ജീവ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ യാത്ര 2 എന്ന തെലുങ്ക് ചിത്രം ഫെബ്രുവരി 8നാണ് റിലീസായിരുന്നു. ഒരു പൊളിറ്റിക്കല്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന യാത്ര 2 തെലുങ്ക് വിപണിയില്‍ മാത്രമാണ് റിലീസ് ചെയ്തത്.
സംവിധായകൻ മഹി വി രാഘവിൻ്റെ 2019 ലെ യാത്ര എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗമാണിത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്. മുൻ ചിത്രം അദ്ദേഹത്തിൻ്റെ പിതാവ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ആന്ധ്രായിലെ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ്.
ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ആദ്യ വ്യാഴാഴ്ച, യാത്ര 2 ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏകദേശം 2.20 കോടിയുടെ കളക്ഷൻ നേടിയെന്നാണ് റിപോർട്ടുകൾ. ചിത്രം ലോകമെമ്പാടുമായി ഏകദേശം 6 മുതൽ 8 കോടി വരെ ഗ്രോസ് നേടി. ഈ നിലയിൽ തുടർന്നാൽ മഹേഷ് ബാബുവിൻ്റെ ഗുണ്ടൂർ കാരത്തിനും (80 കോടി) ഈ വർഷത്തെ ആദ്യ സ്ലീപ്പർ ഹിറ്റായ ഹനുമാനും നാ സാമി രംഗയ്ക്കും ശേഷം യാത്ര 2 നാലാമത്തെ ഉയർന്ന ഓപ്പണറായി എത്തും എന്നാണ് വിവരം.