ഒറ്റയ്ക്ക് പൊരുതും; മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ, യൂസഫ് പഠാൻ ബെർഹാംപോറിൽ,സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ

കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പുറത്തുവിട്ടത്

author-image
Greeshma Rakesh
New Update
 ഒറ്റയ്ക്ക് പൊരുതും; മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ, യൂസഫ് പഠാൻ ബെർഹാംപോറിൽ,സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇന്ത്യാ മുന്നണിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി).‌ തിരഞ്ഞെടുപ്പിനായി ആകെയുള്ള 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ ഞായറാഴ്ച പുറത്തുവിട്ടു.കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പുറത്തുവിട്ടത്.

മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെർഹാംപോറിൽനിന്നും മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ നിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരമായ കിർത്തി ആസാദും തൃണമൂലിനുവേണ്ടി മത്സരരംഗത്തുണ്ട്. ബർദ്‌മാൻ – ദുർഗാപുർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.സിറ്റിങ് എംപിമാരിൽ ചിലരെ ഒഴിവാക്കിയാണ് തൃണമൂൽ കോൺഗ്രസ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത്.അതെസമയം 16 സിറ്റിങ് എംപിമാരെയാണ് പാർട്ടി നിലനിർത്തിയിരിക്കുന്നത്.

12 സ്ഥാനാർഥികൾ വനിതകളാണ്. സന്ദേശ്ഖലി ഉൾപ്പെടുന്ന ബസിർഹത് ലോക്സഭാ സീറ്റിൽനിന്ന് സിറ്റിങ് എംപിയായ നുസ്രത് ജഹാനെ തഴഞ്ഞ് മുൻ എംപി ഹാജി നൂറുൾ ഇസ്‌ലാമിനെയാണ് ടിഎംസി ഇറക്കിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ മത്സരിക്കുന്നത്.

 

Mamata Banerjee GENERAL ELECTIONS 2024 Trinamool Congress India News lok sabha elections 2024