/kalakaumudi/media/post_banners/481c448c30ca2019ae08dfd31f8efccb77220cea817558653a69ee5531c08c6c.jpg)
തൃശൂർ: പൊലീസ് മർദ്ദനത്തിൽ 56 കാരന്റെ മൂന്ന് പല്ലുകൾ പോയതായി പരാതി. എളവള്ളി വാക സ്വദേശി കുന്നത്തുള്ളി മുരളിക്കാണ് പൊലീസിന്റെ മർദ്ദനമേറ്റത്. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.ജനുവരി 20-ന് കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.
വാക കാക്കത്തിരുത്തിൽ നിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ ഉത്സവത്തിനെത്തിയ മുരളിയെ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ജോഷി മർദ്ദിച്ചെന്നാണ് പരാതി.എന്നാൽ
മദ്യലഹരിയിലായിരുന്നു മുരളിയാണ് പൊലീസിനെ ആക്രമിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
യൂണിഫോമിൽ കയറി പിടിച്ചപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ ജോഷിയുടെ കൈവിരലിൽ കടിച്ചതായും പൊലീസ് പറഞ്ഞു. പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് മുരളി മുഖ്യമന്ത്രി, ഡി.ജി.പി, കമ്മിഷണർ, എ.സി.പി, പാവറട്ടി എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
