താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പും പൊലീസും

By priya.07 12 2023

imran-azhar

 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചുരം ഒന്‍പതാം വളവിന് താഴെ വെച്ചാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു.

 

ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ ഇവിടെ നിന്നായിരിക്കും ചുരത്തിലേക്ക് കടുവ ഇറങ്ങിയതെന്നാണ് നിഗമനം.

 

അതേസമയം, കടുവയിറങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. രാത്രിയിലും ചുരത്തിലൂടെ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ കടുവ കാടുകയറിയെന്ന നിഗമനത്തിലാണ് അധികൃതര്‍.

 

 

 

OTHER SECTIONS