/kalakaumudi/media/post_banners/5c5e0a89678f28100048c59fb954f3a79d9d6b022c9131b06c6bdbf726f99ef4.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍.
ആലങ്കോട്, കരവാരം എന്നീ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അക്രമം. ആക്രമണമുണ്ടായപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.