/kalakaumudi/media/post_banners/4b11dc1749ff48a16f8d2445f1f88314747244f60307b469fea2a8465fcfae3d.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. 564 പൊലീസ് സ്റ്റേഷനുകളിലേക്ക് ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പല ജില്ലകളിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മലപ്പുറം വണ്ടൂരില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി കയ്യാങ്കളിയുണ്ടായി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.