വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്യാന്‍ അച്ചടക്ക സമിതി റിപ്പോര്‍ട്ട്

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ലാതെ അച്ചടക്ക സമിതി റിപ്പോര്‍ട്ട്. ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്യണമെന്നാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നത്.

author-image
Priya
New Update
വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്യാന്‍ അച്ചടക്ക സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ലാതെ അച്ചടക്ക സമിതി റിപ്പോര്‍ട്ട്. ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്യണമെന്നാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുന്നത്.

കെപിസിസി അധ്യക്ഷന് അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് കൈമാറി. ഒരു വിഭാഗം ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അച്ചടക്ക സമിതി.കെപിസിസി വിലക്കിയെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി വിലക്കിയിരുന്നു.

ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. പിന്നാലെ നവംബര്‍ 12ന് ആര്യാടന്‍ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി യോഗം ചേര്‍ന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയായിരുന്നു യോഗം ചേര്‍ന്നത്.ഇതേ തുടര്‍ന്നാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായി കടുത്ത നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള അച്ചടക്ക സമിതി റിപ്പോര്‍ട്ട് വരുന്നത്.

aryadan shaukat