അപ്പർ കുട്ടനാടിൽ വീടുകളിൽ വെള്ളം കയറി

അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയാണ് കാരണം. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

author-image
Hiba
New Update
അപ്പർ കുട്ടനാടിൽ വീടുകളിൽ വെള്ളം കയറി

തിരുവല്ല: അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയാണ് കാരണം. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

പമ്പ, മണിമല നദികളുടെ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ നേരിയതോതിൽ താഴ്ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും മേഖലയിലെ 200ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു.

ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് തഹസിൽദാർ പി.എ. സുനിൽ പറഞ്ഞു.

Upper Kuttanad Houses flooded