പ്രമുഖ കന്നഡ നടന്റെ കാറിടിച്ച് നാൽപ്പത്തിയെട്ടുകാരി മരിച്ചു

By Hiba .01 10 2023

imran-azhar

 


ബെംഗളൂരു: പ്രമുഖ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

 

 

വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ (48), ബി.കൃഷ്ണ (58) എന്നിവരുടെ മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

OTHER SECTIONS