/kalakaumudi/media/post_banners/bfc66eef5290c3faaebce33f044f15b6a2bd1a7706a52b09e9ffcde65649d85b.jpg)
കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ പ്രഥമ മൂല്യശ്രുതി സാഹിത്യപുരസ്കാരം (53,333 രൂപ) ടി.പദ്മനാഭന്. കെ.എം.റോയ് സ്മാരക മാധ്യമപുരസ്കാരം (25,000 രൂപ) മാതൃഭൂമി ചീഫ് റിപ്പോർട്ടറും കാർട്ടൂൺ അക്കാദമി ചെയർമാനുമായ കെ.ഉണ്ണിക്കൃഷ്ണന്. സാഹിത്യപുരസ്കാരം നവംബർ 7നും മാധ്യമപുരസ്കാരം നവംബർ 6നും കൊച്ചിയിൽ മലയാള ഭാഷാവാരാചരണ പരിപാടിയിൽ സമ്മാനിക്കും.