യു.പിയിൽ കോൺ​ഗ്രസും എസ്.പിയും സീറ്റ് ധാരണയിലെത്തി; ചരിത്രം മാറ്റിമറിക്കുമെന്ന് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.കോൺഗ്രസിന് സ്വമേധയാ 11സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് എസ്.പി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.

author-image
Greeshma Rakesh
New Update
യു.പിയിൽ കോൺ​ഗ്രസും എസ്.പിയും സീറ്റ് ധാരണയിലെത്തി; ചരിത്രം മാറ്റിമറിക്കുമെന്ന് അഖിലേഷ് യാദവ്

ലഖ്നോ: നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. സീറ്റ് സംബന്ധിച്ച് ഇരുപാർട്ടികളും ധാരണയിലെത്തി.തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.കോൺഗ്രസിന് സ്വമേധയാ 11സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് എസ്.പി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.

''കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും.''-അഖിലേഷ് യാദവിന്റെ ട്വീറ്റ് ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ടായിരുന്നു.നിരവധി തവണ ചർച്ചകൾ നടന്നിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.യു.പിയിൽ കൂടുതൽ സീറ്റുകൾ നൽകണമെന്നായിരുന്നു കോൺഗ്രസ് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അഖിലേഷ് യാദവ് അതിന് തയാറായില്ല.മാത്രമല്ല സീറ്റിനായി കോൺഗ്രസ് മായാവതിയുമായി ചർച്ച നടത്തുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചിരുന്നു. ഇപ്പോഴാതാ ഇരുപാർട്ടികളും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരിക്കുകയാണ്.

യു.പിയിൽ ആകെ 80 ലോക്സഭ സീറ്റുകളാണുള്ളത്. ആർ.എൽ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചയിലും എസ്.പി നേരത്തേ ധാരണയിലെത്തിയിരുന്നു.ഏഴ് സീറ്റുകളാണ് ആർ.എൽ.ഡിക്ക് നൽകാൻ എസ്.പി തീരുമാനിച്ചത്. യു.പിയിൽ കോൺഗ്രസ്, ആർ.എൽ.ഡി, എസ്.പി സഖ്യം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പി അഞ്ചും കോൺഗ്രസ് രണ്ടും സീറ്റുകളിലാണ് വിജയിച്ചത്. ആർ.എൽ.ഡിക്ക് ഒരു സീറ്റും ലഭിച്ചില്ല.

congress SAMAJWADI PARTY AKHILESH YADAV loksabha election 2024 seats