തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനുൾപ്പെടെ രണ്ടു പേർക്ക് കടിയേറ്റു

ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.

author-image
Greeshma Rakesh
New Update
തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനുൾപ്പെടെ രണ്ടു പേർക്ക് കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ ബിഗ്ബോസ് താരത്തിനുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് നായയുടെ കടിയേറ്റത്.

പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ  ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്.

ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.

pathanamthitta Stray dog dog attack dr rajith kumar bigg boss malayalam