/kalakaumudi/media/post_banners/9586769942cc4530b82cb42c622c95ad9f233c3d43e599e309a18af71302e059.jpg)
തൃശൂർ: തൃശൂരിൽ ആന പ്രേമികൾ തമ്മിൽ കൂട്ടയടി. ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ആനകൾ ഉത്സവത്തിനുണ്ടായിരുന്നു.
മണിക്കൂറുകളോളം നീണ്ട അടിപിടി പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് അവസാനിച്ചത്.ചിറയ്ക്കൽ കാളിദാസൻ, തൃക്കടവൂർ ശിവരാജ് എന്നീ ആനകളെ നിർത്തുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്.ശിവരാജിനെ മാറ്റി പകരം കാളിദാസിനെ നിർത്തണമെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്.ബാരിക്കേഡുകൾ കടന്ന് ആനയുടെ ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
