/kalakaumudi/media/post_banners/593e09606f689c209920011afface500f8b1309a0c428ef256a17f85ef288067.jpg)
ന്യൂയോര്‍ക്ക്: തത്സമയ വാര്‍ത്താവതരണത്തിനിടെ സ്തനാര്‍ബുദം ബാധിച്ച വിവരം പങ്കുവെച്ച് മുതിര്‍ന്ന സിഎന്‍എന്‍ അവതാരകയും റിപ്പോര്‍ട്ടറുമായ സാറ സിഡ്‌നര്‍.ലൈവിനിടെയാണ് രോഗവിവരത്തെപ്പറ്റിയുള്ള സാരയുടെ വെളിപ്പെടുത്തൽ. നിലവിൽ താൻ ചികിത്സയിലാണെന്നും സാറ പറഞ്ഞു.
’ജീവിതത്തില്‍ ഒരിക്കലും രോഗം ബാധിച്ച് കിടന്നിട്ടില്ല. പുകവലിക്കാറില്ല. മദ്യപിക്കുന്നതും വളരെ അപൂര്‍വ്വമാണ്. കുടുംബത്തിലാര്‍ക്കും സ്തനാര്‍ബുദവുമില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു. ഇക്കാര്യം ഉറക്കെ പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്നും സാറ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ ചില ഗവേഷണങ്ങള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും സാറ പറഞ്ഞു. സ്തനാര്‍ബുദം ബാധിച്ച കറുത്തവംശജരായ സ്ത്രീകളില്‍ മരണസാധ്യത 41 ശതമാനം കൂടുതലാണെന്ന് തന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും അതറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സാറ കൂട്ടിച്ചേർത്തു.തന്നെ പോലെ രോഗം വേഗം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സാറ പ്രേക്ഷകരോട് പറഞ്ഞു.
'’ സാറ കൂട്ടിച്ചേര്‍ത്തു. ’’ എന്നെ തന്നെ തെരഞ്ഞെടുത്ത ഈ രോഗത്തോട് എനിക്ക് നന്ദിയുണ്ട്. എന്തൊക്കെ നരകത്തിലൂടെ കടന്നുപോകേണ്ടി വന്നാലും, ഈ ജീവിതത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്,’’ സാറ പറഞ്ഞു.
അതെസമയം ജീവിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമായി ഇപ്പോള്‍ തോന്നുന്നുവെന്നു പറഞ്ഞ സാറ സന്തോഷവതിയാണെന്നും. മുമ്പ് ശല്യപ്പെടുത്തിയിരുന്ന ഒരു കാര്യവും ഇപ്പോള്‍ തനിക്ക് പ്രശനമല്ലെന്നും തുറന്നുപറഞ്ഞു.
അമേരിക്കയിലാണ് സാറ സിഡ്‌നര്‍ ജനിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ് സാറയുടെ പിതാവ്. ബ്രിട്ടീഷ് വംശജയാണ് സാറയുടെ അമ്മ. ഫ്‌ളോറിഡയിൽ പഠനം പൂർത്തിയാക്കിയ സാറയ്ക്ക് മാധ്യമപ്രവര്‍ത്തനരംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ട അനുഭവങ്ങളുണ്ട്. അമേരിക്കയ്ക്ക് അകത്തും പുറത്തും നിരവധി സ്റ്റോറികളാണ് സാറ റിപ്പോര്‍ട്ട് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
