രാമക്ഷേത്ര ചര്‍ച്ച വേണ്ട, തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും; ദീപ ദാസ് മുന്‍ഷി

രാമക്ഷേത്ര ചര്‍ച്ച വേണ്ടെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി.

author-image
anu
New Update
രാമക്ഷേത്ര ചര്‍ച്ച വേണ്ട, തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും; ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം: രാമക്ഷേത്ര ചര്‍ച്ച വേണ്ടെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നാണ് മുന്നറിയിപ്പ്. വിവാദ വിഷയങ്ങളില്‍ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ദീപാ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്ന് യോഗത്തിന് ശേഷം ദീപാദാസ് മുന്‍ഷി വ്യക്തമാക്കി. സംഘടനാപരമായ തിരക്കുകള്‍ കാരണമാണ് തീരുമാനം വൈകുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുത് എന്നത് സിപിഐയുടെ മാത്രം അഭിപ്രായമാണ്. ആര് ഏത് സീറ്റില്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.

national news Latest News