ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലേക്കോ? ഇഡിയുടെ നീക്കം പ്രതിരോധിക്കാൻ എഎപി

മൂന്നു നോട്ടീസ് അയച്ചിട്ടും ഹാജരാകത്ത അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

author-image
Greeshma Rakesh
New Update
ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലേക്കോ? ഇഡിയുടെ നീക്കം പ്രതിരോധിക്കാൻ എഎപി

ഡൽഹി:മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്ചയും ചോദ്യംചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട് നവംബർ 2 നും ഡിസംബർ 21 നും രണ്ടുതവണ ചോദ്യം ചെയ്യലിനായി ഇഡി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി കഴിഞ്ഞ ദിവസം കെജ്‌രിവാൾ തന്നെ രംഗത്തുവന്നിരുന്നു.രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ, ഇഡി അന്വേഷണം സുതാര്യമല്ല തുടങ്ങീ നിരവധി കാരണങ്ങളാണ് ഹാജരാകാത്തതിന് കാരണമായി കെജ്‌രിവാൾ പറയുന്നത്.അതെസമയം ചോദ്യം ചെയ്യലിന് ഹാജരാകാതെ, ചോദ്യം അയച്ചുനല്‍കുകയാണെങ്കില്‍ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയാറാണെന്ന് അറിയിച്ച് ഇഡിക്ക് കത്ത് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ മൂന്നു നോട്ടീസ് അയച്ചിട്ടും ഹാജരാകത്ത അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കെജ്‌രിവാളിന്റെയും ഇഡിയുടെയും അടുത്ത നീക്കം ...

മൂന്നാമത്തെ നോട്ടീസിനും കെജ്‌രിവാൾ ഹാജരാകാത്ത സാഹചര്യത്തിൽ ഇഡി മറ്റൊരു നോട്ടീസ് അയക്കുകയോ അല്ലെങ്കിൽ കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് വാറണ്ടിനായി കോടതിയെ സമീപിക്കുകയോ ചെയ്യാം.അതെസമയം ഇഡിയുടെ അറസ്റ്റ് തടയാൻ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടുക എന്നതാണ് കെജ്‌രിവാളിന് മുന്നിലുള്ള വഴി.

അതെസമയം കേസിൽ നിയമപരമായ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും നിയമപ്രകാരം പ്രവർത്തിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.അതെസമയം ഇതേ കേസുമായി ബന്ധപ്പെട്ട് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും രാജ്യസഭാംഗം സഞ്ജയ് സിംഗ് എന്നിവരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.

എഎപിയുടെ പ്രതിരോധം...

കെജ്‌രിവാളിന്റെ വസതിയിൽ ഇഡി എപ്പോൾ വേണമെങ്കിലും റെയ്ഡ് നടത്തുമെന്നും പിന്നാലെ അറസ്റ്റ് ചെയ്തേക്കാമെന്നും ആം ആദ്മി പാർട്ടി (എഎപി) ആരോപിക്കുന്നു.കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെയാണ് ഇഡി സമൻസ് അയച്ചതെന്നാണ് ആം ആദ്മി പാർട്ടി (എഎപി) അവകാശപ്പെടുന്നത്.

നോട്ടീസുകൾക്ക് മറുപടിയായി നൽകിയ കത്ത് ഇഡി അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്.സുതാര്യമല്ലാത്തും പ്രതികരിക്കാത്തതുമായ സമീപനമാണ് ഇഡിയുടേതെന്നും അത് രാജ്യത്തെ നിയമം, തുല്യത, നീതി എന്നീ തത്വങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഉയർന്നുവരുന്ന വിമർശനം.അതെസമയം കേസിൽ നിയമപരമായ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും നിയമപ്രകാരം പ്രവർത്തിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.

arvind kejriwal enforcement directorate Delhi Liquor Policy Case aap