അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശ കാഴ്‌ച്ച ; ചിത്രങ്ങൾ പങ്ക് വച്ച് ഐ.എസ്.ആർ.ഒ

ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് പകർത്തിയ രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശ കാഴ്‌ച്ച ; ചിത്രങ്ങൾ പങ്ക് വച്ച് ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ മഹാക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. സാറ്റ്ലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും ഫോട്ടോയിൽ വ്യക്തമായി കാണാം.

ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോധ്യയിലെ മഹത്തായ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ചത്. ബൃഹത്തായ ശ്രീരാമക്ഷേത്രവും, പരിസരവും ഐഎസ്ആർഒ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായി കാണാം. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് പകർത്തിയ രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ക്ഷേത്ര നിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. അയോധ്യയുടെ ഈ മഹത്തായ പദ്ധതിയിലെ പ്രധാന വെല്ലുവിളി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. ഇത് കൃത്യമായി കണ്ടെത്താനുള്ള ചുമതലയും ഐഎസ്ആർഒയെയാണ് ഏൽപ്പിച്ചിരുന്നത്.

satellite ayodhya ram mandir isro ayodhya ram temple