/kalakaumudi/media/post_banners/30effefaefb242a8560469452c5bb3e807a815d07bfa9b689fddc6ab9469e9b4.jpg)
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
ഇതേ തുടര്‍ന്ന് കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന് ശേഷം മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
അതേസമയം, ശനിയാഴ്ച കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും
രാത്രി 11.30 വരെ 0.4 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.