/kalakaumudi/media/post_banners/e4abd1a6195036a760a3f93cf07e11ce1d670fd4feedec3210fe9200baba4b72.jpg)
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ അബു ബാഖിർ അൽ സാദിയും രണ്ട് ഗാർഡുമാരുമാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മേഖലയിൽ തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങൾ നടത്തിയ ഹിസ്ബുല്ല കമാൻഡറാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് അറിയിച്ചു. ബുധനാഴ്ച രാത്രി ബാഗ്ദാദിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കാറിന് നേരെ ഡ്രോണാക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അമേരിക്ക പിശാചാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം. പ്രദേശത്ത് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 28ന് സേനക്ക് നേരയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇതുവരെ സിറിയയിലും ഇറാഖിലുമായി 85 ആക്രമണങ്ങളാണ് യു.എസ് നടത്തിയത്. അതേസമയം ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതായാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
