ശ​മ്പ​ളവും അർഹമായ ആനുകൂല്യങ്ങളും അനുവദിക്കണം; സർക്കാരിന് കത്തയച്ച് കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്

തന്നെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതുൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മല്ലികയുടെ കത്ത്.

author-image
Greeshma Rakesh
New Update
ശ​മ്പ​ളവും അർഹമായ ആനുകൂല്യങ്ങളും അനുവദിക്കണം; സർക്കാരിന് കത്തയച്ച് കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്

കൊച്ചി: നർത്തകിയും കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അർഹമായ ആനുകൂല്യങ്ങളും നൽകണമെന്ന് ആവശയ്പ്പെട്ട് സംസ്ഥാന സർക്കാറിന് കത്തയച്ചു.സർക്കാർ അപേക്ഷ അംഗീകരിച്ചാൽ ഇതിനു പുറമെ പ്രതിമാസം ഏതാണ്ട് മൂന്നുലക്ഷം രൂപ ലഭിക്കും.

തന്നെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതുൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മല്ലികയുടെ കത്ത്.നിലവിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ യാത്ര, ഭക്ഷണം, താമസം തുടങ്ങീ ചിലവുകൾ നിർവഹിക്കുന്നത് കലാമണ്ഡലമാണ്.

സ്ഥാപനത്തിന്റെ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തുകയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തതിനെത്തുടർന്ന് 2022 ഡിസംബറിൽ സാരാഭായിയെ ചാൻസലറായി നിയമിച്ചു.സമൂഹ പരിവർത്തനത്തിന്‌ കലയെയും സാഹിത്യത്തെയും പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലിക സാരാഭായിയെന്ന് അന്ന് പ്രോ-ചാൻസലറായ സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു.

ചാന്‍സലറുടെ നിയമനകാര്യം കല്പിത സര്‍വകലാശാലയുടെ സ്പോൺസറിങ് ഏജൻസിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സി വ്യവസ്ഥ. സംസ്ഥാന സർക്കാറാണ് ഈ ഏജൻസി. നിയമനം മൂലം സർക്കാറിന് പ്രത്യേക സാമ്പത്തിക ബാധ്യതകളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.

 

കേരള കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ ആലോചനയുണ്ട്. 14 സർവകലാശാലകളിലും ചാൻസലർമാരെ നിയമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അപ്പോഴും മല്ലിക തുടർന്നേക്കും. എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

അതെസമയം മല്ലിക സാരാഭായിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചാൽ, 14 സർവകലാശാലകളിലെ ചാൻസലർമാർക്കും പണം നൽകേണ്ടിവരും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു വിസിയുടെ ശമ്പളം പ്രതിമാസം 2 ലക്ഷം രൂപയിൽ കൂടുതലാണ്, ചാൻസലർമാർക്ക് ഉയർന്ന പ്രതിഫലം നൽകണം.എന്നാൽ ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

kerala governement salary mallika sarabhai kalamandalam chancellor