
കൊച്ചി: കളമശേരിയിലെ ബോംബ് സ്‌ഫോടനത്തിനു പിന്നിന്‍ താനാണെന്ന് പറഞ്ഞ് കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാര്‍ട്ടിനെന്നയാളാണ് കീഴടങ്ങിയത്. ഇയാളെ നിലവില്‍ പൊലീസ് കൊടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യ സങ്കേതത്തിലേക്ക്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതെസമയം കണ്ണൂരിലും സംശയത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനുകളുടെ അതിര്‍ത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദേശം നല്കി. ജില്ല അതിര്‍ത്തികളും അടച്ച് പരിശോധന നടത്തും.സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സേന വിന്യാസം.മൊഴികളുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കും.
രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് സ്ഫോടനം.
സംഭവത്തില്‍ മരിച്ചത് ലിബിന എന്ന സ്ത്രീയാണെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.