/kalakaumudi/media/post_banners/0ac80faae352ba6d5ddafe27de0eec455443279e41702b1705cc5973777bb592.jpg)
പത്തനംതിട്ട : എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്.
മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയെന്നാരോപിച്ചാണ് വിദ്യാർത്ഥിനി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
പോലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി. ആറൻമുള പോലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി , മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി പരാതി നൽകിയിരുന്നു.
മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസത്തിനു ശേഷവും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായത്.
എന്നാൽ അതിനുശേഷം എസ്എഫ്ഐ പ്രവർത്തകർ പെൺകുട്ടിക്കെതിരെ നൽകിയ പരാതികളിൽ മിന്നൽ വേഗത്തിലാണ് പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിനിക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‍യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
