ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികൾ; ഒന്നാമത് പ്രധാനമന്ത്രി തന്നെ, പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ്

പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടാമതും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവത് മൂന്നാം സ്ഥാനത്തുമാണ്

author-image
Greeshma Rakesh
New Update
ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികൾ; ഒന്നാമത് പ്രധാനമന്ത്രി തന്നെ, പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്സ്പ്രസ്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യൻ എക്‌സ്പ്രസ്.പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടാമതും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മൂന്നാം സ്ഥാനത്തുമാണ്.

ഓരോ വർഷം കഴിയുന്തോറും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഇഷ്ടം ഇന്ത്യക്കാർക്ക് കൂടി വരുന്നുണ്ടെന്നാണ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.നിലവിൽ 95.6 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലുള്ളത്.മറ്റു ലോകനേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വലുതാണ്.

ഇന്ത്യയിലെ ശക്തരായ 40 വ്യക്തികൾ ഇവരാണ്..

1.പ്രധാനമന്ത്രി നരേന്ദ്ര മോദി

2.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

3.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

4.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

5.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

6.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

7. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

8.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

9.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ

10.അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

11.RIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി

12.കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ

13.കേന്ദ്ര റെയിൽവേ, ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

14.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

15.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

16.കോൺഗ്രസ് എംപി രാഹുൽ

17.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

18.ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ

19.ആർബിഐ ഗവർണർ ശക്തികാന്ത ദാസ്

20.കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി

21.സുപ്രീം കോടതി ജഡ്ജി സഞ്ജീവ് ഖന്ന

22.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

23.ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ

24.ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ

25.തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

26.റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നിത അംബാനി

27.നടൻ ഷാരൂഖ് ഖാൻ

28.ടാറ്റാ ഗ്രൂപ്പ് ചെയർപേഴ്സൺ നടരാജൻ ചന്ദ്രശേഖരൻ

29.മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ

30.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടർ രാഹുൽ നവിൻ

31.പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്

32.ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ

33.വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

34.ആർഎസ്എസ് സർ കാര്യവാഹ് ദത്താത്രേയ ഹൊസബലെ

35.ബിസിസിഐ സെക്രട്ടറി ജയ് ഷാ

36.കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

37.വിപ്രോ സ്ഥാപകൻ അസിം പ്രേംജി

38.വിരാട് കോലി

39.തെലങ്കാന മുഖ്യമന്ത്രി അനുമുല രേവന്ത് റെഡ്ഡി

40. ഡൽഹി എൽജി വിനയ് കുമാർ സക്‌സേന

BJP narendra modi most powerful indians indian express