തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന ബിൽ ലോകസഭയും പാസാക്കി

തിരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബിൽ ലോകസഭയും പാസാക്കി.

author-image
anu
New Update
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന ബിൽ ലോകസഭയും പാസാക്കി
 
ന്യൂഡൽഹി:തിരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബിൽ ലോകസഭയും പാസാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടിഷൻസ് ഓഫ് സർവ്വീസ് ആൻഡ് ടേം ഓഫ് ഓഫീസ് ) ബില്ലാണ് ലോകസഭ ശബ്ദവോട്ടോടെ പാസാക്കിയത്. നേരത്തെ രാജസഭയും ബിൽ പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചാൽ നിയമമാകും.
 
 
പ്രധാനമന്ത്രിയും അദ്ദേഹം നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോകസഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ ഒരു സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുക. സുപ്രീം കോടതി വിധി മറികടക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ ബില്ല് കൊണ്ടു വന്നതെന്ന് വിമർശനമുയർന്നിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേർന്ന സമിതി കമ്മീഷണർമാരെ നിയമിക്കണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി. ഇത് മറികടക്കുന്ന ബില്ലിനാണ് ഇരുസഭകളും അംഗീകാരം നൽകിയിരിക്കുന്നത്.
 
 
നിലവിലുണ്ടായിരുന്ന നിയമം പൂർണ്ണമായിരുന്നില്ലെന്നും മുൻ നിയമം ഒഴിവാക്കിയ ഭാഗങ്ങൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് നിയമ മന്ത്രി അർജുൻ സിംഗ് മേഘ്വാൾ പറഞ്ഞു.
 
 
Latest News bill national news