ലോക്സഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ 9 പുതുച്ചേരിയിൽ 1,ഡിഎംകെയുമായി സീറ്റ് ധാരണയിലെത്തി കോൺ​ഗ്രസ്

അതെസമയം തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു

author-image
Greeshma Rakesh
New Update
ലോക്സഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ 9 പുതുച്ചേരിയിൽ 1,ഡിഎംകെയുമായി സീറ്റ് ധാരണയിലെത്തി കോൺ​ഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിഎംകെയും സീറ്റ് ധാരണയിലെത്തി കോൺഗ്രസ്. തമിഴ്‌നാട്ടിൽ ആകെയുള്ള 39 സീറ്റിൽ കോൺഗ്രസിന് 9 സീറ്റും പുതുച്ചേരിയിൽ ഒരു സീറ്റും നൽകാൻ ധാരണയായി. 2019ൽ പത്തുസീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒമ്പതിടത്തു വിജയിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുംതഗയും തമ്മിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോലിന്റെയും അജോയ് കുമാറിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സീറ്റ് ധാരണയിലെത്തിയത്.അതെസമയം തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്നു കെ.സി.വേണുഗോപാൽ പറഞ്ഞു.

മാത്രമല്ല വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), സിപിഎം, സിപിഐ പാർട്ടികൾ രണ്ടു സീറ്റിൽ വീതം മത്സരിക്കും. ചിദംബരം, വില്ലുപുരം സീറ്റുകളിലാണ് വിസികെ മൽസരിക്കുന്നത്. ഈ രണ്ട് സംവരണ മണ്ഡലങ്ങളും ഇപ്പോൾ വിസികെയുടെ സിറ്റിങ് സീറ്റുകളാണ്. മുസ്‌ലിം ലീഗ്, വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, കെഎംഡികെ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ വീതവും മത്സരിക്കും. ഡിഎംകെ 21 സീറ്റുകളിലാണ് മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് വിജയിച്ചത്. ഒരു സീറ്റിൽ അണ്ണാഡിഎംകെ വിജയിച്ചു.

അതേസമയം, നടൻ കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നിരുന്നു.എന്നാൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു.ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്. അടുത്ത തവണ രാജ്യസഭാ സീറ്റ് നൽകാമെന്നാണ് ധാരണ. അതേസമയം, ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമൽഹാസൻ രംഗത്തുണ്ടാകും.

congress kc venugopal Puducherry dmk Tamil Nadu loksabha election 2024