അമിത് ഷായുമായുള്ള കൂടിക്കാഴ്ച; ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം. ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി മുഹമ്മദ് ഷമി കൂടികാഴ്ച നടത്തി.

author-image
Greeshma Rakesh
New Update
അമിത് ഷായുമായുള്ള കൂടിക്കാഴ്ച; ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ

 

ന്യൂഡൽഹി: ഇന്ത്യൻ പേസറും ഏകദിന ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള മുഹമ്മദ് ഷമിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് ബിജെപിയിലേക്കെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി മുഹമ്മദ് ഷമി കൂടികാഴ്ച നടത്തി. ജന്മനാടായ അംറോഹയിൽ നിന്ന് മത്സരിപ്പിയ്ക്കാനാണ് ബിജെപിയുടെ നീക്കം.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തെ പ്രശംസിച്ചുക്കൊണ്ട് ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് അ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തു. ഉത്തരാഖണ്ഡിലെ പുരാതനമായ പരമ്പരാഗത ഉത്സവമാണ് ഈഗാസ്. ഈ ആഘോഷത്തിൽ മുഖ്യാതിഥികളിലൊരാളായിരുന്നു ഷമി.ഈ പരിപാടിയിൽ, ഷമിയെ കൂടാതെ, ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവൽ എന്നിവരുൾപ്പെടെ ബിജെപിയിലെ നിരവധി പ്രമുഖ നേതാക്കളും പങ്കെടുത്തു.

ആഭ്യന്തര മന്ത്രിയുമായി ഷമി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഷായ്ക്കും ഡോവലിനുമൊപ്പമുള്ള ഷമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഷായ്‌ക്കൊപ്പമുള്ള ഷമിയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് , ഷമി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിലും ഡൽഹിയുടെ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായത്.

 

mohammed shami amit shah lokh sabha election 2024 BJP ajit doval