/kalakaumudi/media/post_banners/c6425fc97f212cbaa5e07088003cbec404345267400fe063810d1023e10b826d.jpg)
തിരുവനന്തപുരം: ജർമൻ കോൺസുലേറ്റ് ഉൾപ്പെടെ പ്രവർത്തിച്ചുവരുന്ന ഗോയ്ഥെ സെൻട്രം എന്ന ജർമൻ ഭാഷാ-സാംസ്കാരിക കേന്ദ്രത്തിന്റെ പുതുതായി നിർമിച്ച മന്ദിരം ഈ മാസം 16ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജവാഹർ നഗറിൽ നിർമിച്ച കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവർ പങ്കുചേരും.
15 വർഷം നാനൂറോളം വിദ്യാർഥികളുമായി തിരുവനന്തപുരത്ത് തുടക്കമിട്ട ഗോയ്ഥെ സെൻട്രത്തിൽ ഇപ്പോൾ പ്രതിവർഷം ശരാശരി 5600 വിദ്യാർഥികളാണ് ജർമൻ ഭാഷ പഠിച്ച് പരീക്ഷ എഴുതുന്നത്. കേരള യൂണിവേഴ്സിറ്റി ഓഫിസിനു സമീപമായിരുന്നു കെട്ടിടം നിലനിന്നിരുന്നത്.
പുതുതായി നിർമിച്ച മന്ദിരത്തിൽ നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന എട്ട് ക്ലാസ് മുറികളുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടായിരിക്കുമെന്നു ജർമൻ ഓണററി കോൺസലും ഗോയ്ഥെ സെൻട്രം ഡയറക്ടറുമായഡോ. സെയിദ് ഇബ്രാഹിം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
