പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു

പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം.

author-image
Greeshma Rakesh
New Update
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു

ശബരിമല: പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം.തമിഴ്നാട് സ്വദേശി കുമാറാണ് (54)
മരിച്ചത്.ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് കുടുംബം സംസ്കരിച്ചത് അജ്ഞാത മൃതദേഹം. എന്നാൽ രാമനെ ഞായറാഴ്ച കൊക്കാത്തോട് നിന്നും കണ്ടെത്തിയിരുന്നു.

മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മരിച്ചത് രാമൻ ബാബു എന്ന് കരുതി മൃതദേഹം മറവ് ചെയ്തത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പൊലീസ്.

Sabarimala kerala death