/kalakaumudi/media/post_banners/1a18b28bed6ac94c0480d79887538676e8fffb2ea547d4863ebb33387696eefd.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ 17,300 കോടിയുടെ വിവിധ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ബുധനാഴ്ച രാവിലെ 9:45ക്ക് തൂത്തുക്കുടിയിൽ വച്ചാണ് ഉദ്ഘാടനം. തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് തിരിക്കും.
തമിഴ്നാട്ടിൽ ചൊവ്വാഴ്ച എത്തിയ പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്.സമ്മേളനത്തിൽ ഡിഎംകെയെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.
അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാർട്ടിനേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്‌നാട്ടിൽ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.