നൂറുകോടി രൂപയുടെ കുടിശിക; അനിശ്ചിതകാല സമരത്തിന് കരാറുകാര്‍,സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങും

കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.

author-image
Greeshma Rakesh
New Update
നൂറുകോടി രൂപയുടെ കുടിശിക; അനിശ്ചിതകാല സമരത്തിന് കരാറുകാര്‍,സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങും

തിരുവനന്തപുരം: നൂറുകോടി രൂപ കുടിശികയായതിനു പിന്നാലെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്.കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.

ഇതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ തടസപെടും.വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് സമരത്തിനിറങ്ങുന്നത്.സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും.

kerala kerala ration distribution contractors strike