കാട്ടാക്കടയിൽ നവവധു ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം;എട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ

കഴിഞ്ഞ ജൂണിലാണ് വിപിനും സോനയും വിവാഹിതരായത്. ഓട്ടോ ഡ്രൈവറാണ് വിപിൻ.ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം

author-image
Greeshma Rakesh
New Update
കാട്ടാക്കടയിൽ നവവധു ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം;എട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് 15-ാം നാൾ 22-കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിണ എന്ന ഉണ്ണിയാണ് അറസ്റ്റിലായത്.സംഭവം നടന്ന് എട്ടുമാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.

കഴിഞ്ഞ ജൂണിലാണ് വിപിനും സോനയും വിവാഹിതരായത്. ഓട്ടോ ഡ്രൈവറാണ് വിപിൻ.ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് 15–ാമത്തെ ദിവസം രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന ജീവനൊടുക്കിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രണയ വിവാഹമായിരുന്നുവെങ്കിലും വിപിൻ നിരന്തരം സ്ത്രീധനം ആവശ്യപ്പെടുകയും സോനയെ മനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും ‌സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിൻ പറഞ്ഞത്. ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണെന്ന് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

newlywed death case suicide trivandrum Husband Arrest