കൊല്ലത്ത് വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം: രണ്ടു പേർ പിടിയിൽ

ജന്മദിന ആഘോഷത്തിൽ‌ പങ്കെടുത്ത ശേഷം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു വിദ്യാഥികൾ

author-image
Greeshma Rakesh
New Update
കൊല്ലത്ത് വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം: രണ്ടു പേർ പിടിയിൽ

കൊല്ലം: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കോളജ് വിദ്യാർഥികളുടെ സംഘത്തിനുനേരെ സദാചാര ഗുണ്ടാ ആക്രമണം. കൊല്ലം ആയൂരിലാണ് സംഭവം.വിദ്യാർഥികളുടെ പരാതിയിൽ ആയൂർ സ്വദേശികളായ അൻവർ സാദത്ത്, ബൈജു എന്നിവരെ ചടയമംഗലം പൊലീസ് പിടികൂടി.

ജന്മദിന ആഘോഷത്തിൽ‌ പങ്കെടുത്ത ശേഷം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു വിദ്യാഥികൾ. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന മൂന്നു പേർ വിദ്യാർഥികളെ അസഭ്യം പറഞ്ഞ് സമീപിച്ചു. തുടർന്ന് ആൺകുട്ടികളെ വടികൊണ്ട് മർദിക്കുകയും വിദ്യാർഥിനികളെ തള്ളിയിടുകയും ചെയ്തു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പിന്നീടാണ് രണ്ടു പേരെ പൊലീസ് പിടികൂടിയത്. ഒരാളെ പിടികൂടാനായിട്ടില്ല.

Moral Policing kollam moral policing attack Arrest