തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂർ സൈമൺ റോഡിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മയുടെ സഹോദരി. സംഭവത്തിൽ പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂർ സൈമൺ റോഡിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്.

കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്തത്.ശ്രീകണ്ഠൻ എന്നയാളുടെ ഒന്നര വയസുള്ള ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠൻറെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു.

രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടർന്ന് ശ്രീകണ്ഠൻ മഞ്ജുവിൻറെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞ് കൊന്നതെന്ന് പൊലീസ് പറഞ്ഞു.

Thiruvananthapuram murder Crime Kerala