യുഎസിലെ മിസൗറിയിൽ വെടിവയ്പ്പ്; ഒരു മരണം, ഇരുപതിലധികം പേർക്ക് പരിക്ക്, മൂന്ന് പേർ കസ്റ്റഡിയിൽ

കാൻസസ് സിറ്റി ചീഫ് ടീമിൻറെ തുടർച്ചയായ രണ്ടാം സൂപ്പർ ബോൾ ജയം ആഘോഷിച്ചുള്ള പരേഡിലാണ് അക്രമം ഉണ്ടായത്.

author-image
Greeshma Rakesh
New Update
യുഎസിലെ മിസൗറിയിൽ വെടിവയ്പ്പ്; ഒരു മരണം, ഇരുപതിലധികം പേർക്ക് പരിക്ക്, മൂന്ന് പേർ കസ്റ്റഡിയിൽ

വാഷിംഗ്ടൺ: അമേരിക്കയിെല മിസൗറിയിലെ കാൻസസ് സിറ്റി ചീഫ്സിൻറെ സൂപ്പർബൗൾ പരേഡിനിടെ നടന്ന വെടിവയ്പ്പിൽ ഒരു മരണം.കുട്ടികൾക്ക് ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരുക്കേറ്റു.സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടുകൾ.അക്രമത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് പോലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം തുടരുകയാണ്. കാൻസസ് സിറ്റി ചീഫ് ടീമിൻറെ തുടർച്ചയായ രണ്ടാം സൂപ്പർ ബോൾ ജയം ആഘോഷിച്ചുള്ള പരേഡിലാണ് അക്രമം ഉണ്ടായത്.

യൂണിയൻ സ്‌റ്റേഷൻറെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയായിരുന്നു വെടിവെപ്പ്.അതെസമയം വെടിവെപ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നും അതിൽ എട്ട് പേർക്ക് ജീവന് ഭീഷണിയുള്ള തരത്തിൽ പരുക്കുണ്ടെന്നും പോലീസ് അധികൃതർ പറഞ്ഞതായി 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്‌തു.സംഭവത്തിൽ കൻസാസ് സിറ്റി ചീഫ് പ്രമുഖ താരം ട്രാവിസ് കെൽസെ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.

‌ആയിരക്കണക്കിന് കാൻസസ് സിറ്റി ചീഫ്‌സ് ആരാധകരാണ് സൂപ്പർ ബൗൾ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. അഞ്ച് വർഷത്തിനിടെ കൻസാസ് സിറ്റി ചീഫ്‌സിന്റെ മൂന്നാമത്തെ എൻഎഫ്‌എൽ ചാമ്പ്യൻഷിപ്പ് ആഘോഷമാണിത്. റാലി മുന്നോട്ടുനീങ്ങുന്നതിനിടെ നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചതിനെത്തുടർന്ന് ആഘോഷങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

തിരക്ക് മുൻനിർത്തി റാലി നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി എണ്ണൂറിലധികം പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kansas City Chiefs parade shootingm us death