/kalakaumudi/media/post_banners/0507e7bcd2ca3764b94347a8ca505c23af8b2d5a510f38718bd244d14f5e6080.jpg)
ന്യൂഡൽഹി: നികുതി വെട്ടിപ്പ് ആരോപിച്ച് ഒന്നിലധികം ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഒരു ലക്ഷം കോടി രൂപയുടെ നോട്ടീസ് അയച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിദേശ ഗെയിമിംഗ് കമ്പനികളുടെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്‌ടോബർ 1 മുതൽ വിദേശ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിക്കൊണ്ടാണ് സർക്കാർ ജിഎസ്ടി നിയമം ഭേദഗതി ചെയ്തത്.ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന പന്തയങ്ങൾക്ക് മുഴുവൻ മൂല്യത്തിലും 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുമെന്ന് ജിഎസ്ടി കൗൺസിൽ ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന നൂറിലധികം ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ ഏകദേശം 1 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിന് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി, ഡ്രീം11, ഗെയിംസ്‌ക്രാഫ്റ്റ് എന്നിവയുൾപ്പെടെ നിരവധി ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് നികുതി കുറഞ്ഞതായി ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ച, 6,384 കോടി രൂപയുടെ നികുതി അടയ്‌ക്കുന്നതിന് ഡെൽറ്റ കോർപ്പറേഷന് ജിഎസ്റ്റി നോട്ടീസ് ലഭിച്ചു.21,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗെയിംസ് ക്രാഫ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.