699 രൂപയ്ക്ക് മാസം 10 സിനിമ കാണാം; 'സീസൺ ടിക്കറ്റ്' കേരളത്തിലും

സാധാരണ​ ഒരു സിനിമ കാണാൻ കുറഞ്ഞത് 180 രൂപ മുടക്കി ടിക്കറ്റ് എടുക്കണം. എന്നാൽ അടുത്ത മാസം പകുതിയോടെ ഏർപ്പെടുത്തുന്ന പാസ്പോർട്ട് ടിക്കറ്റ് പ്രകാരം വെറും 699 രൂപയ്ക്ക് മാസം 10 സിനിമ കാണാം.

author-image
Greeshma Rakesh
New Update
699 രൂപയ്ക്ക്  മാസം 10 സിനിമ കാണാം; 'സീസൺ ടിക്കറ്റ്' കേരളത്തിലും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ സിനിമ കാണാൻ പാസ്പോർട്ട് ടിക്കറ്റ്. സാധാരണ ഒരു സിനിമ കാണാൻ കുറഞ്ഞത് 180 രൂപ മുടക്കി ടിക്കറ്റ് എടുക്കണം. എന്നാൽ അടുത്ത മാസം പകുതിയോടെ ഏർപ്പെടുത്തുന്ന പാസ്പോർട്ട് ടിക്കറ്റ് പ്രകാരം വെറും 699 രൂപയ്ക്ക് മാസം 10 സിനിമ കാണാം.

അതായത് സാധാരണ ടിക്കറ്റ് വിലയായ 180 രൂപകൊണ്ട് പത്ത് സിനിമ കാണാൻ 1800 രൂപയാണെങ്കിൽ 699 രൂപയുടെ പ്രതിമാസ ടിക്കറ്റെടുക്കുന്നവർക്ക് 1101 രൂപ ലാഭിക്കാം. ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ മാസ ടിക്കറ്റിന്റെ പ്രതികരണം കണ്ടതോടെയാണ്, കേരളത്തിലും ഈ പാസ്പോർട്ട് ടിക്കറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

പിവിആർ, ഐനോക്സ് തിയറ്റർ ഗ്രൂപ്പാണ് ഈ മാസ ടിക്കറ്റ് ഏർപ്പെടുത്തിയത്.ഏറ്റവും കുറഞ്ഞ നിരക്കിൽ സിനിമ കാണാം എന്നത് യുവാക്കളെയും വിദ്യാർഥികളെയും ആകർഷിക്കുമെന്നാണു വിലയിരുത്തൽ.

അതെസമയം പോപ് കോൺ അടക്കമുള്ള വിഭവങ്ങൾ പ്രത്യേക ആനുകൂല്യ നിരക്കിൽ ലഭിക്കും.ടിക്കറ്റ് ഓൺലൈൻ ബുക് ചെയ്യുമ്പോൾ ഈ നിരക്കിളവു ലഭിക്കും. ചുരുങ്ങിയതു 3 മാസത്തേക്കാകും പാസ്പോട്ട് ടിക്കറ്റ് . കേരളത്തിലെ ഏത് പിവിആർ, ഐനോക്സ് തിയറ്ററുകളിലും തിങ്കൾ മുതൽ വ്യാഴം വരെ ഈ ടിക്കറ്റ് ഉപയോഗിച്ചു സിനിമ കാണാം.എന്നാൽ ഈ ടിക്കറ്റ് മറ്റാർക്കും കൈമാറാനാകില്ല.

watch movies kerala news kerala season ticket