/kalakaumudi/media/post_banners/888ba09d15aa5c55a6e876490fa1ea51ed5132ef4b1bdd2f0a1b75e41751eb98.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണയില്‍ ബസ് ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞതിന് പിന്നാലെ തീപിടിച്ച് 11 യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പൊള്ളലേറ്റു. ഗുണ- ആരോണ്‍ റൂട്ടില്‍ വെച്ചാണ് അപകടം നടന്നത്.
ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് തീ പിടിക്കുകയുമായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് വിജയകുമാര്‍ ഖത്രി പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവരെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.