/kalakaumudi/media/post_banners/301941fe11a7186c10987550bb0944d01aaa5e91f450f534787432fb047d9372.jpg)
വാഷിംഗ്ടൺ: ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.അതെസമയം ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതൽ അമേരിക്ക ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു.
സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻഗണനയെന്ന് ബൈഡൻ പറയുന്നു.അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ ആവശ്യപ്പെട്ടു.
വിദ്വേഷവും അക്രമവും കാരണം നിരവധി കുടുംബങ്ങൾ ഛിന്നഭിന്നമായിരിക്കുകയാണ്. ഇസ്രായേലിലുള്ള യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലർ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഇസ്രയേൽ വിടാൻ താൽപര്യപ്പെടുന്നവർക്ക് വാണിജ്യ വിമാനങ്ങൾ പരിമിതമാണെങ്കിലും അതും ലഭ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
എന്നാൽ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ജോബൈഡനെതിരെ ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ആഗോളതലത്തിൽ അമേരിക്കയുടെ ദൗർബല്യത്തിന്റെ തെളിവാണ് ആക്രമണം. താൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇത്തരം ക്രൂരതകൾ സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.