11കാരിയെ തലയറുത്ത് കൊന്നു; അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍

ബംഗാളിലെ മാള്‍ഡയില്‍ പതിനൊന്നു വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഇരുപത്തിയേഴുകാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായതായും സംശയിക്കുന്നു.

author-image
Web Desk
New Update
11കാരിയെ തലയറുത്ത് കൊന്നു; അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍

 

കൊല്‍ക്കത്ത: ബംഗാളിലെ മാള്‍ഡയില്‍ പതിനൊന്നു വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഇരുപത്തിയേഴുകാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായതായും സംശയിക്കുന്നു.

ജനുവരി 29 നാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ പിതാവ് ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയതത്.

ഒരു യുവാവ് ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് കുട്ടി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കുട്ടിയുടെ മാതാവിന്റെ സഹോദരനാണെന്ന് മനസ്സിലായി.

തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കേസ് വഴിതിരിച്ചുവിടാനാണ് ഇയാള്‍ ശ്രമിച്ചത്. പിന്നീട് ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്‌തെന്ന് ഇയാള്‍ സമ്മതിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത ശരീരഭാഗം കണ്ടെത്തി. തല അവിടെനിന്ന് 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നും കണ്ടെത്തി.

bengal bengal police india national news