ക്ഷയരോഗം ബാധിച്ച് 11 കാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 കാരിയായ ആദിവാസി പെണ്‍കുട്ടി മരിച്ചു.

author-image
Web Desk
New Update
ക്ഷയരോഗം ബാധിച്ച് 11 കാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം

മാനന്തവാടി: വയനാട്ടില്‍ ക്ഷയരോഗം ബാധിച്ച് 11 കാരിയായ ആദിവാസി പെണ്‍കുട്ടി മരിച്ചു. അഞ്ചുകുന്ന് കാപ്പുംകുന്ന് ആദിവാസി കോളനിയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അതേസമയം കുട്ടിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയെന്നും അവശ്യ ഘട്ടത്തില്‍ ട്രൈബല്‍ വകുപ്പ് നടപടി കൈക്കൊണ്ടില്ലെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ പതിനേഴാം തീയതിയാണ് കുട്ടിയെ കടുത്ത പനിയെ തുടര്‍ന്ന് പൊരുന്നന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടിയെ വീട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ക്ഷയരോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

രേണുകയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി ആരോഗ്യ വകുപ്പ് അധികൃതര്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും വണ്ടിക്കൂലിക്ക് ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് കോളനി നിവാസികള്‍ പറയുന്നു.

Latest News kerala news