/kalakaumudi/media/post_banners/86b736b654cc0decd05f1f8f5ddc46c712c8e068cb594d695fea07ed90a8d0f2.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ 122 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആക്ടീവ് കേസുകള്‍ 1828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1634 കേസുകളാണുള്ളത്.
രാജ്യത്തെ കര്‍ണാടകത്തില്‍ 60 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിലും രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. ഈ വൈറസിനെ അമേരിക്കയിലാണ് ആദ്യം കണ്ടെത്തുന്നത്.
38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.
പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ആളുകളില്‍ രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകും.