മലചവിട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണു; ശബരിമലയില്‍ 12 കാരിക്ക് ദാരുണാന്ത്യം

ശബരിമലയില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പത്മശ്രീയാണ് മരിച്ചത്.

author-image
Web Desk
New Update
മലചവിട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണു; ശബരിമലയില്‍ 12 കാരിക്ക് ദാരുണാന്ത്യം

എരുമേലി: ശബരിമലയില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പത്മശ്രീയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അപ്പാച്ചിമേട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍.

Sabarimala kerala tamilnadu