റാന്നിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സണെയാണ് (അച്ചു-12) മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Web Desk
New Update
റാന്നിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

റാന്നി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സണെയാണ് (അച്ചു-12) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. ജോണ്‍സണ്‍ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. അമ്മ ഷൈലജയ്ക്കും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുമ്പളാംപൊയ്ക സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ആഷ്മി വാടക വീട്ടില്‍ കഴിയുന്നത്. മുത്തച്ഛന്‍ രോഗബാധിതനായി കിടപ്പിലാണ്. മുത്തശ്ശിയും അമ്മയും വീട്ടിലുണ്ടായിരുന്നില്ല.

10 വയസ്സുള്ള സഹോദരന്‍ സമീപത്തുള്ള വാടക വീടിന്റെ ഉടമയുടെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ അമ്മ ഷൈലജ ഈ വീട്ടിലേക്കു ഫോണില്‍ വിളിച്ചു. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് സിലിണ്ടറുമായി എത്തുമെന്നു അറിയിക്കാനാണ് വിളിച്ചത്.

ഷൈലജ ലൈനില്‍ തുടരുന്നതിനിടെ സഹോദരന്‍ ഫോണുമായി ആഷ്മിയെ തേടിയെത്തിയെങ്കിലും മുറി അടച്ചിട്ടിരിക്കുകയായിരുന്നു. ജനലില്‍ കൂടി നോക്കിയപ്പോള്‍ ജനാലയില്‍ തൂങ്ങി നില്‍ക്കുന്നതാണു കണ്ടത്.

ഉടന്‍ ഷൈലജ സ്വന്തം സഹോദരനെയും കൂട്ടി വീട്ടിലെത്തി. മുറി തുറന്ന് ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)

pathanamthitta kerala police kerala police